August 13, 2009 10:13 AM
Karuthedam said...
സത്യാന്വേഷിക്കും ഗ്രഹനിലക്കും സന്ദര്‍ശനത്തിന് നന്ദി. ജ്യോതിഷത്തെ കുറിച്ച് വിവരമില്ലായ്മ കമന്റ്-സില് പ്രതിഫലിച്ചതാണോ അതോ നര്‍മ്മമോ? നര്മ്മമെങ്കില് കൂടെ ചിരിക്കാം. സത്യാന്വേഷി ഇത്തിക്കണ്ണികളെത്തന്നെ തേടി പോകാതെ നല്ല ജ്യോത്സ്യനെ കണ്ടുകൊള്ളൂ..
August 13, 2009 1:59 PM
വേഗാഡ് said...
"ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് ഒട്ടു എത്തിയാതുമില്ല " യെന്ന അവസ്ഥ ആയല്ലോ നമ്പൂരി നിങളുടേത്...... വിവരം- ---, സാങ്കേതിക വിദ്യയിലും ബ്രാമാണൃത്തിലും കുറച്ചു കൂടി ആവാം യെന്നിട്ടു പോരെ ജ്യോതിഷത്തിനു വക്കാലത്ത് പിടിക്കുന്നത്
August 13, 2009 7:21 PM
Karuthedam said...
വേഗാഡ് സന്ദര്‍ശനത്തിന് നന്ദി. ജ്യോതിഷത്തിനു വക്കാലത്ത് ആയി ഇറങ്ങിയതല്ല. യഥാര്‍ത്ഥ ജ്യോതിഷത്തിനു വേണ്ടി ഒരു വക്കാലത്ത്.
August 14, 2009 8:15 AM
grahanila said...
വിവരമില്ലായ്മയാണെങ്കിൽ അങ്ങനെ...എന്നാലും ആളെപ്പറ്റിക്കുന്ന ഇത്തരം പരിപാടികൾക്കു വക്കാലത്തു പിടിക്കുന്നതിലും ഭേദമല്ലേ മാഷേ? ഈ നല്ല ജ്യോത്സ്യനെ മാഷ് എങ്ങനെ നിർവ്വചിക്കും? ഉദാ. കേരളത്തിലെ ഒരു 100 ജ്യോത്സ്യന്മാരെ എടുത്താൽ എത്ര നല്ലത്, എത്ര ചീത്ത എന്നു വല്ല കണക്കും? ഈ ജാതകം നോക്കി പൊരുത്തം നിശ്ചയിക്കുന്ന ഇടപാട് കേരളം തുടർന്നു പോരുന്ന അന്ധവിശ്വാസങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ്. ബ്രഹ്മണനായി ജനിച്ചതു കൊണ്ട് അതിനെ തള്ളിപ്പറയണ്ട, ആ ഇരുട്ടിൽ തന്നെ ജീവിക്കൂ !!!
August 14, 2009 2:05 PM
വേഗാഡ് said...
പ്രീയ കറുത്തേടം
"യഥാര്‍ത്ഥ ജ്യോതിഷത്തിനു വേണ്ടി ഒരു വക്കാലത്ത്." യന്ന പ്രയോഗം കലക്കി. യഥാര്‍ത്ഥ ജ്യോതിഷം യെന്ന ഒന്നുണ്ടോ ? "3+2" എന്നത് എവിടെ വച്ചു ഗണിച്ചാലും 5 തന്നെയല്ലെ ? പിന്നെ എങ്ങിനെയാണ് ജ്യോതിഷപ്രവചനങ്ങള്‍ മാറി മാറി പോവുന്നത് .അപ്പൊ മനോധര്‍മം എന്ന സംഗതി വരുന്നു ജ്യോതിഷിയുടെ മാനസികവും സാംസ്കാരികവും ആയ നിലവാരം അനുസരിച്ച് മാറുന്ന ഒരു പരിപാടി. ഇതെങ്ങിനെ സയന്‍സ് ആകും ? താങ്കള്‍ പഠിച്ച "ഐ.റ്റി " വച്ച് ഒന്ന് ആലോചിച്ചു നോക്കിയെ ? പറ്റുമെങ്കില്‍ "കാള്‍ സാഗന്റെ " കോസ്മോസ് ഒന്ന് കൂടി വായിക്കുകയും ആവാം
August 15, 2009 3:31 AM
Karuthedam said...
വേഗാഡ്ന്റെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു.
3+2 എന്നത് എവിടെ വച്ചു ഗണിച്ചാലും 5 തന്നെയല്ലെ ? " - ശരിയാണ് ജനന തിയ്യതിയും സമയയും ജനിച്ച സ്ഥലവും അറിഞ്ഞാല്‍ ആര് നോക്കിയാലും ( ഗണിതം അറിയുന്ന ) ഒരേ ഗ്രഹനില തന്നെയാവും. തീര്‍ച്ച. കണക്കറിയാത്ത ഒരുവന് 3+2 എന്ന് കൂട്ടിയാല്‍ ആറ് ഏഴു എന്നൊക്കെ പറയുന്നവരും ഉണ്ട്. എല്ലാവരും ശരിക്ക് കൂട്ടികൊള്ളണം എന്നില്ല. ചോദ്യത്തോടൊപ്പം താങ്കള്‍ തന്നെ ഉത്തരവും നല്കി.
ഇന്ന് IT യില്‍ ഉള്ളവരാണ് (ജാതിമത ഭേദമന്യേ കൂടുതലും രഹസ്യമായി ) ഇന്ന് ജ്യോതിഷം കൂടുതലും നോക്കുന്നത്.
August 15, 2009 7:18 AM
വേഗാഡ് said...
പ്രീയ പെട്ട കറുത്തേടം ;
കാര്യങ്ങള്‍ തുറന്നു പറയുന്ന താങ്കളുടെ രീതി എനിക്കിഷ്ടപെട്ടു വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ പക്ക്വതെയും കൊള്ളം .പക്ഷെ സംശയങ്ങള്‍ പിന്നെയും ബാക്കിയാകുന്നു
ഒരേ ഗ്രഹനില വച്ചു പറയുന്ന പ്രവചനങ്ങള്‍ മാറുന്നത് യങ്ങിനെ ആണ് ? ഒരേ സമയത്ത് ജനിച്ച പലമനുഷ്യരുടയും ജീവിതങ്ങള്‍ മാറി പോവുന്നത് എങ്ങിനെ? പാഴൂര്‍ പടിപ്പുരയുടെ സാങ്ങത്യം എന്താണ്.? ഈ ചര്‍ച്ച നമുക്ക് തുടരേണം. ജയിക്കാനും തോല്പിക്കാനും അല്ല വിവരങ്ങള്‍ പന്കുവെയ്ക്കുന്നതിലെ ഒരു മലയാളിത്തരത്തിനുവേണ്ടി
ബഹുമാനത്തോടെ
August 15, 2009 6:29 PM
Karuthedam said...
ഒരേ സമയത്ത് ജനിച്ച പലമനുഷ്യരുടയും ജീവിതങ്ങള്‍ മാറി പോവുന്നത് എങ്ങിനെ?
താങ്കളുടെ സംശയം എനിക്കും ഉണ്ടായിരുന്നു. എന്റെ മുത്തശ്ശിയും അനിയത്തിയും ഇരട്ട കുട്ടികളായിരുന്നു. കാണാനും വല്ല്യ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ ജീവിതം വളരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. എന്റെ മുത്തശ്ശിക്ക് എട്ടു മക്കളും അവരുടെ മക്കളുമായി സന്തോഷ ജീവിതം. മുത്തശ്ശിയുടെ അനിയത്തിക്ക് സ്വന്തമാ മക്കളുണ്ടായിരുന്നില്ല. ദുഃഖ പൂര്‍ണ്ണമായ ജീവിതം.
ഇനി ജ്യോതിഷ ഭാഷയില്‍ പറഞ്ഞാല്‍ മിനിറ്റ് വ്യത്യാസത്തില്‍ നാള് തന്നെ മാറി ഗ്രഹനിലയും. അത് അവരുടെ ജീവിതം തന്നെ മാറ്റിമറച്ചു.
ഞാനും ജ്യോതിഷത്തില്‍ ഇത്രകണ്ട് വിശ്വസിച്ചിരുന്നില്ല. എന്റെ ജീവിത അനുഭവവും പിന്നെ ജ്യോതിഷത്തിലുള്ള താല്പര്യവും കുറച്ചു പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോഴും ജ്യോതിഷത്തില്‍ ഒരു ശിശു. അപ്പോഴാണ് ജ്യോതിഷം ദുരുപയോഗം ചെയ്യുന്നതിനെപറ്റി ചിന്തിയ്ക്കാന്‍ ഇടയായത്.
പൊരുത്തം നോക്കുക എന്ന് പറഞ്ഞു ചുമ്മാ നാള് നോക്കി പണം തട്ടുന്ന ഒരുപാട് പേര് രംഗത്തുണ്ട്. അതിനെയാണ് വിമര്‍ശിക്കാനാണ് ശ്രമിച്ചത്.
ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഒരുവന് ഇംഗ്ലീഷ് ഉപയോഗത്തിനെതിരെ വാളെടുക്കും. പക്ഷെ ആ ഇംഗ്ലീഷ് ഭാഷ പഠിച്ചതല്ലേ ഇന്ത്യയുടെ ഇന്നത്തെ പുരോഗതിയുടെ ആധാരം.
ഒരേ ഗ്രഹനില വച്ചു പറയുന്ന പ്രവചനങ്ങള്‍ മാറുന്നത് യങ്ങിനെ ആണ് ?
പ്രവചനം ഫലിക്കണമെങ്കില്‍ ഗ്രഹനില ശരിയായിരിക്കണം, ഉത്തമ ജ്യോത്സ്യന് ആയിരിക്കണം കൂടാതെ നോക്കുന്നയാള്‍ക്ക് ദൈവാധീനം കൂടി വേണം എന്നാലേ പ്രവചനം നന്നാവുകയുള്ളൂ. MBBS പഠിച്ച എല്ലാവരും operate ചെയ്താല്‍ രോഗി രക്ഷപെടണം എന്നില്ലല്ലോ?
ഡോക്ടര്‍ക്ക് ഡിഗ്രി ഉണ്ടെങ്കിലും രോഗിക്ക് ആയുസ്സില്ലെന്കില് രോഗി മരിക്കും. കാശ് കൊടുത്തു MBBS സമ്പാതിക്കുന്ന ഇന്നത്തെ കാലത്ത് ഡോക്ടര്‍ക്ക് കഴിവുണ്ട് എന്ന് പറയാനാകുമോ?
പാഴൂര്‍ പടിപ്പുരയുടെ സാങ്ങത്യം എന്താണ്.?
ഇതിനെപറ്റി അധികം അറിവില്ലാത്തതിനാല്‍ മൌനം...
ജ്യോതിഷത്തെ വളര്‍ത്താനും തളര്താനും നമുക്കാവില്ലല്ലോ?
വേഗാഡ് നന്ദി.
August 15, 2009 7:05 PM
വേഗാഡ് said...
പ്രീയപെട്ട കറുത്തേടം
ഉത്തരങ്ങളോടൊപ്പം സംശയങ്ങളും വര്‍ധിക്കുന്നു. അവസ്സാനവിശകലനത്തില് " ദൈവാധീനം" മാത്രം ബാക്കിയാവുന്നു . ഒരു ശാസ്ത്രീയ പരീക്ഷണം അത് മരിചുപോയ"ഇടമറുകോ" അതെ പേരില്‍ ജ്യോതിഷ കച്ചവടം നടത്തുന്ന പുതിയ "ഇടമറുകോ" സമാന സാഹചര്യത്തില്‍ നടത്തിയാല്‍ റിസള്‍ട്ട് ഒന്നായിരിക്കും ,താങ്കള്‍ ഒരു "സി" പ്രോഗ്രാം കംബൈല് ചയ്തു കിട്ടുന്ന റിസള്‍ട്ട് യേത് കമ്പ്യുട്ടരിലും ഒരേ പോലെ ആവുന്നതുപോലെ. ഇതില്‍ " ദൈവാധീനം" ഒരു ഘടകമല്ല! ദൈവാധീനം" ആവട്ടെ ശാശ്ട്രീയ വിശകലനത്തിന് അപ്പുറവും . അതുകൊണ്ടാണ് കാല് സാഗനെ പോലുള്ളവര്‍ ജ്യോതിഷത്തിനെ സുടോ സയന്‍സ് എന്ന് വിളിക്കുന്നത് . (പിന്നെ പാഴൂര്‍ പടിപ്പുരയില്‍ ആശ്വനിദേവന്മാരുടെ സാന്നിദ്യം ഉള്ളതിനാല്‍ ഫല നിര്‍ണയം ആരായാലും ശരിയാവുമെന്ന വിശ്വാസം -----സംഗതി അതും " ദൈവാധീനം" തന്നെ ) .പക്ഷെ വേറൊന്നുള്ളത് മനുഷ്യജീവിതത്തിന്റെ ആയുക്തീകരമായ അധ്യായങ്ങളാണ് നമുക്കറിയാത്ത നിയമങളാല് നയിക്ക്പ്പെടുന്നവ. ആര്‍ക്കറിയാം ഒരു പക്ഷെ താങ്കള്‍ പറയുന്ന ഈ " ദൈവാധീനവും" ചില നിയമങ്ങളാല്‍ ഭരിക്കപ്പെടുന്നവയാവാം ഇപ്പോ നമുക്കവ അജ്ഞാതമാണെന്കിലും
August 18, 2009 3:51 AM
Karuthedam said...
നാം എന്തും കൂടുതല്‍ അറിയാന്‍ ശ്രമിക്കുമ്പോഴാണ് സംശയങ്ങള്‍ വര്‍ധിക്കുന്നത്. വേഗാഡ്ന്റെ കുറെ സംശയങ്ങള്‍ ദൂരികരിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം.
ഈശ്വരവാദവും നിരീശ്വരവാദവും വേദ കാലം മുതല്‍ നമ്മുടെ സംസ്കാരത്തില്‍ ഉള്ളവയാണ്. ഈശ്വര സങ്കല്പം ഓരോരുത്തര്‍ക്കും ഭിന്നമാണ്. മതത്തിനുള്ളില്‍ തന്നെ വ്യത്യസ്ത ഈശ്വര സങ്കല്പം. അത് ഹിന്ദു മതമായാലും ക്രൈസ്തവ മതമായാലും മുഹമ്മദീയരയാലും ഒരു പോലെയാണ്.
ഒരു സി പ്രോഗ്രാം ഏതു കമ്പ്യൂട്ടറില്‍ റണ്‍ ചെയ്താലും ഒരേ ഔട്ട് പുട്ട് തന്നെയാവും കിട്ടുക. എന്നാല്‍ കംപൈലര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഔട്ട് കിട്ടാതെയും വരാം.
ദൈവാധീനത്തെ സിസ്റ്റം റണ്‍ടൈം ആയി കണക്കാക്കണം. ഉദാഹരണത്തിന് ഒരേ പ്രോഗ്രാം റണ്‍ ചെയ്താലും റണ്‍ടൈമില്‍ സ്വീകരിക്കേണ്ട വസ്തുക്കള്‍ ശരിയായില്ലെങ്കില്‍ പ്രോഗ്രാം എറര്‍ ആകും. നാസയുടെ ബഹിരാകാശ പേടകം തകര്‍ന്നു കല്പന ചൌള ഉള്‍പ്പെടെ മരിക്കാനായി ആരും പ്രോഗ്രാം ചെയ്യില്ലല്ലോ? ( അല്ല ചെയ്തിരിക്കുമോ?) എന്നിട്ടും കല്പന ചൌള ഉള്‍പ്പെടെ എല്ലാവരും മരിച്ചില്ലേ? ഇതാണ് യഥാര്‍ത്ഥ ദൈവാധീനം.
August 18, 2009 8:34 AM
വേഗാഡ് said...
പ്രീയപെട്ട കറുത്തേടം
"സമാന സാഹചര്യത്തില്‍" നടത്തിയാല്‍ റിസള്‍ട്ട് ഒന്നായിരിക്കും" എന്ന വാചകം ഒന്നുകൂടി മനസിരുത്തി വായിക്കാനപേക്ഷ.
"ഈശ്വരവാദവും നിരീശ്വരവാദവും" ഉത്ഭവിച്ച മനുഷ്യ സംസ്കാരത്തിന്റെ കാല്ഘട്ന വളരെയ തികം പഴയതായിരിക്കുന്നു നമ്മുടെയുഗത്തിലെ ചോദ്ദൃങള്ക്ക് ഈ ഉത്തരങ്ങള്‍ പോരതായിരിക്കുന്നു.
"സത്തിയം പലതു" എന്ന് ഖസ്സാക്കുകാരന് പറയുമ്പോള്‍ നാമിപ്പോള്‍ അറിയുന്ന എല്ലാ സത്തിയത്തിനും അപ്പുറമുള്ളൊരു സാദൃതയെ ഈ കാലം നമ്മുടെ മുന്പില് തുറന്നിടുന്നു
August 18, 2009 2:03 PM
Karuthedam said...
പഴയതില്‍ നിന്നല്ലേ പുതിയത് ഉണ്ടായിട്ടുള്ളൂ. അല്ലാതെ ശൂന്യത്തില് നിന്ന് ഒന്ന് ഉരുവാകുന്നില്ലല്ലോ?
ദൈവാധീനം ഒന്നെന്നത് നിര്‍വചന അതീതമാണ്. അത് അനുഭവിച്ചറിയാം.
ഒരു കാര്യം ശരിയാണ് എന്ന് പറയാന്‍ അത് തെളിയിക്കണം എന്ന് ശാസ്ത്രമതം എന്നാല്‍ ഒരു കാര്യം ശരിയല്ല എന്ന് പറയാനും അത് തെളിയിക്കണം. അത് തെളിയിക്കാത്തിടത്തോളം ദൈവാധീനവും ജ്യോതിഷവും തെറ്റാണെന്നും വിധിക്കാന്‍ പറ്റില്ല. ജീവന് നിലനിര്‍ത്തുന്ന ഏതോ ഒരു ശക്തി ഉണ്ടെന്നത് തീര്‍ച്ചയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ട നമ്മുടെ ഇതിഹാസങ്ങളില്‍ വിമാനത്തെ കുറിച്ച പരാമര്‍ശം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ വ്യോമയാന രംഗത്തെ മുന്നേറ്റം. അപ്പോള്‍ പഴയതില്‍ നിന്നാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നത്. ഈ യുഗത്തില്‍ തന്നെയാണല്ലോ ജനങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നതും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളത് കൊണ്ടല്ലേ മനോരമയും മാതൃഭുമിയും ജ്യോതിഷം ഒരു ബിസിനസ് ആക്കിയതും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
തര്‍ക്കവും കുതര്‍ക്കവും തമ്മിലുള്ള വ്യത്യാസം
"പഴയതില്‍ നിന്നല്ലേ പുതിയത് ഉണ്ടായിട്ടുള്ളൂ അല്ലാതെ ശൂന്യത്തില് നിന്ന് ഒന്ന് ഉരുവാകുന്നില്ലല്ലോ? "എന്നത് സെമടിക് മതങ്ങള്‍ സമ്മതിക്കില്ല "ബിംഗ് ബാന്ഗ്" കാരും സമ്മതിക്കില്ല ഏവരും സമ്മതിക്കുന്ന ഒരു സാദ്യത തല്ക്കാലം നിലവിലില്ല
"ഒരു കാര്യം ശരിയാണ് എന്ന് പറയാന്‍ അത് തെളിയിക്കണം എന്ന് ശാസ്ത്രമതം എന്നാല്‍ ഒരു കാര്യം ശരിയല്ല എന്ന് പറയാനും അത് തെളിയിക്കണം.അത് തെളിയിക്കാത്തിടത്തോളം ദൈവാധീനവും ജ്യോതിഷവും തെറ്റാണെന്നും വിധിക്കാന്‍ പറ്റില്ല. "--- ലോജിക്കിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ താങ്കള്‍ മറന്നുപോവുന്നുവോ ? നാസയിലെയും മറ്റുസ്ഥലങളിലേയും ശാസ്ത്രഞന്മാര് പരിശ്രമിക്കുന്നത് ഇന്ത്യന്‍ പുരാണങളിലെ കഥകള്‍ ശരിയാണെന്ന് സ്ഥാപിക്ക്നല്ലല്ലോ ?"പുതിയതായി ഒന്നും ഉണ്ടാകുന്നില്ലന്നും എല്ലാം പഴയതിന്റെ കോപിയിംഗ് ആണെന്നും" പറയുന്നത് ചിന്തിക്കുന്നവര്‍ തള്ളിക്കളഞ ഒരു വാദഗതിയാണ് . മനോരമയും മാതൃഭുമിയും ജ്യോതിഷം ഒരു ബിസിനസ് ആക്കിയ തു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളത് കൊണ്ടല്ല മറിച്ചു അവര്‍ക്ക് കാശുണ്ടാക്കനാണ് "ദൈവാധീനം ഒന്നെന്നത് നിര്‍വചന അതീതമാണ്. അത് അനുഭവിച്ചറിയാം". എന്നതിനോട് ഞാന്യ്യോജിക്കുന്നു അതനുള്ളവഴികള് പഠിപ്പിച്ചു തരിക ---നചികെദസു പറഞപോലെ-- "നേതി" "നേതി"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ