തിങ്കളാഴ്‌ച, ഒക്‌ടോബർ 12, 2009

അബ്ദുല്‍ നാസര്‍ മദനിയെ പേടിക്കുന്നതാര്‍

1998 ഇല്‍ 46 മനുഷ്യജീവിതങ്ങളെ ചിതറിത്തെറിപ്പിക്കാന് കാരണമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ഒരിക്കല്‍ തീവ്രവാദി ആയിരുന്നയാളും ഇപ്പോള് കുമ്പസാരിച്ചു പുണൃ്വാളനാകാന് ശ്രമിക്കുന്നയാളുമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ആട്ടിന്‍ തോലിട്ടു വീണ്ടും പൊതുരങ്ങത്തെത്തി വിഷം ചീറ്റുന്ന ,ഈ മനുഷ്യനെ എനിക്ക് പേടിയാണ്
മനുഷ്യാവകാശങ്ങള്‍ വേട്ടക്കാര്‍ക്ക് മാത്രമേ ഉള്ളുവെന്നും ഇരകള്‍ക്ക് ഇല്ല എന്നും കരുതുന്ന ഇടതും,വലതും മധ്യത്തിലും നിന്നു ഈ മനുഷ്യനെ ന്യായീകരിക്കുന്ന സകലമാന അവകാശ പ്ര്സ്ഥാനക്കാരെയും എനിക്ക് പേടിയാണ്
എന്നെ പോലുള്ള സാധാരണക്കാര്‍ക്കും പേടിയാണ്

6 അഭിപ്രായങ്ങൾ:

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

പണ്ട് ഞങ്ങളും പേടിച്ചിരുന്നു. കൊലക്കുറ്റത്തിനു ശിക്ഷിയ്ക്കപ്പെട്ട് പന്ത്രണ്ടു കൊല്ലം തടവിൽ കിടന്നിട്ട് മാനസാന്തരപ്പെട്ട്‌ ഇനി ഞാൻ ആരെയും കൊല്ലില്ലെന്നു പ്രഖ്യാപിച്ച് ഒരു പ്രതി വരുമ്പോൾ ഉള്ള ആശ്വാസമാണ്, സുഹൃത്തേ ഈ മദനി തീവ്രവാദ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നു കേൾക്കുമ്പോഴും നമുക്കുണ്ടാകുന്നത്. ഇന്ന് നരാധമനെന്നു പലരും വിളിയ്ക്കുന്ന സാക്ഷാൽ നരേന്ദ്ര മോഡി മാനസാന്തരപ്പെട്ട് മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും പാതയിലേയ്ക്കു വന്നാലും ഈ ആശ്വാസം നമ്മളെപ്പോലുള്ളവർ പ്രകടിപ്പിയ്ക്കും. പിന്നെ ബോംബും, കൊലപാതകങ്ങളും തീവ്രവാദികളല്ലാത്ത മതേതര രാഷ്ട്രീയപാർട്ടികളും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാടു ചെയ്തിട്ടുണ്ട്‌. ഇനി ചെയ്യില്ലെന്നു പറയാനും പറ്റില്ല. മദനിയുടേ പഴയ ഐ.എസ്.എസ് ആയിരുന്നാലും ആർ.എസ്.എസ് ആയിരുന്നാലും ഇപ്പോഴത്തെ എൻ ഡി എഫ് ആയിരുന്നാലും എല്ലാവരും ആക്രമിയ്ക്കുന്നത് മതേതര കക്ഷികളെയാണ്. പ്രത്യേകിച്ചും ഇടതുകക്ഷികളെ. അതിൽതന്നെ സി.പി.എമ്മിനെ.അതുകൊണ്ട് ആരെങ്കിലുമൊക്കെ അക്രമത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നു പ്രഖ്യാപിയ്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുവാൻ ഈയുള്ളവന്റെ രാഷ്ട്രീയ വിശ്വാസം പോലും തടസമായില്ല.ആരുടെയെങ്കിലും ഇപ്പോഴത്തെ നല്ല നിലപാടിനെ പ്രകീർത്തിയ്ക്കുമ്പോൾ അത് മുൻപ് അവർ ചെയ്ത തെറ്റുകളെ വെള്ള പൂശാനാണെന്നു വ്യാഖ്യാനിച്ചാൽ പിന്നെ അതിനേ സമയമുണ്ടാകൂ. അനുഭവങ്ങളിൽ നിന്നാണ് എല്ലാവരും പാഠം പഠിയ്ക്കുന്നത്; പഠിയ്ക്കേണ്ടത്. മദനി മാത്രം അങ്ങനെ ഒരു പാഠം പഠിയ്ക്കരുതെന്നും തെറ്റു തിരുത്തേണ്ടെന്നും ശഠിയ്ക്കേണ്ട ആവശ്യമുണ്ടെന്നു ഞാൻ കരുതുന്നില്ല. മദനി പണ്ട് തെറ്റു ചെയ്തെങ്കിൽ അതിന്റെ ഫലം അദ്ദേഹത്തിനു നേരിട്ടു തന്നെ കിട്ടി. കിട്ടിയ ജയിൽ ശിക്ഷ ന്യായമായിട്ടാണെങ്കിലും അന്യായമായിട്ടാണെങ്കിലും . അതു കൊണ്ടാണല്ലോ അദ്ദേഹം പഴയമാർഗ്ഗത്തെ ഇപ്പോൾ ഭയക്കുന്നത്. ഇപ്പോഴത്തെ മദനിയെയും പി.ഡി.പിയെയും കുറിച്ച് ഞാൻ എഴിയ പോസ്റ്റ് താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവിടെ വന്ന് വായിച്ച് കമന്റിട്ടതിനു നന്ദി.

Unknown പറഞ്ഞു...

മദനി അന്ന് കേസില്‍ പ്രതിയായി ജയിലില്‍ പോയില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇന്ന് എന്താകുമായിരുന്നു ഓര്‍ക്കുമ്പോള്‍ എനിക്ക് ഇന്നും പേടി തോന്നുന്നു.

വേഗാഡ് പറഞ്ഞു...

മദനി കുംബസാരിക്കുന്നതും ,പള്ളിയില്‍ പോവുന്നതും,മാനസ്സ്ന്തരപ്പെടുന്നതും അയാളുടെ വ്യക്തിപരമായ കാര്യമാണ് .പക്ഷെ നിരപരാധികളായ 46 മനുഷൃരെ കൊല്ലാനും അനവധി പേരെ കൊല്ലാകൊല ചെയ്യാനും മുഖ്യ പ്രേരണആയി തീര്‍ന്ന ഈ മനുഷ്യന്‍ വീണ്ടും പൊതുരങ്ങതെതുകയും വീണ്ടും പഴയ നാടകം ആവര്‍ത്തിക്കുകയും ചെയ്യാന്‍ പൊതുസമൂഹം അനുവദിക്കണമോ ? എന്നതാണ് ചോദ്യം !
പ്രീയപെട്ട "ഇ.എ.സജിം തട്ടത്തുമല" യുടെ ബന്തുക്കളാരെന്കിലും മേല്പ്പരഞ 46 മനുഷ്യരില്‍ പെട്ടിരുന്നെന്കില്‍ താങ്കളുടെ നിലപാട്‌ ഇതായിരുക്കുമോ ?

സന്തോഷ് പറഞ്ഞു...

കേരളത്തില്‍ ഇതുവരെ ആരും പറഞ്ഞു കേള്‍ക്കാത്ത ഈ 46 ന്റെ കണക്ക് ഒന്നു വിശദീകരിക്കാമോ?

ബഷീർ പറഞ്ഞു...

ഞാന്‍ മദനിയുടെ ആളല്ല എങ്കിലും ഇവിടെ വെറുതെ ആളുകളെ ഭയപ്പെടുത്തുകയല്ലേ എന്നൊരു സംശയം..

ബഷീർ പറഞ്ഞു...

track