വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2009

പ്രേമേഹ രോഗികളെ പറ്റിക്കുന്നതെങ്ങിനെ ?

പ്രേമേഹ രോഗികള്‍ കഴിക്കുന്ന ഒരു ഭക്ഷണമാണ് "വൈറ്റ് Oats " ഒരു കിലോ പാക്കറ്റിന് 120 മുതല്‍ 140 രൂപ വരെ ആണ് ഇതിനു മാര്‍ക്കെറ്റിലെ റിട്ടയില്‍ വില പക്ഷെ ധാന്യ രൂപത്തില്‍ ലൂസ് ആയി കിട്ടുകയില്ല.
ഇവിടെയാണ് അന്താരാഷ്ട്ര കുത്തകകളുടെ പറ്റിക്കല്‍ നടക്കുന്നത് ഈ സാധനം എത്ടുകൊണ്ട് അരിയും ,ഗോതമ്പും പോലെ നമ്മുക്ക് ലൂസായി കിട്ടുന്നില ആങിനെയെന്കില് ധാന്യ രൂപത്തില്‍ ഒരു കിലോക്ക് 40 രൂപയില്‍ കൂടുതല്‍ ആവില്ല അത് വാങ്ങി മിക്സിയിലിട്ടു ഒന്ന് ചതച്ച്ടുത്താല് പാക്കറ്റില്‍ വാങ്ങുന്ന സാധനമായി.
അറിവുള്ള ബ്ലോഗര്‍മാര്‍ ഈ കാര്യത്തിനെ ക്കുറിച്ച് വിശദീകരിച്ചാല്‍ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന്‌ പ്രേമേഹ രോഗികള്‍ക്ക്‌ വലിയ ഒരു സഹായമാവും

ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

കെ.ഇ എ ബഷീരിന്റ്റ്‌ കവിത

രാജാവ്‌ അയാളുടെ കൈയ് വെട്ടി
അരിശം തീരാഞ്ഞ് കാലും വെട്ടി
അയാള്‍ നാക്ക് കൊണ്ട് നടന്നു പോയി

തിങ്കളാഴ്‌ച, ഒക്‌ടോബർ 12, 2009

അബ്ദുല്‍ നാസര്‍ മദനിയെ പേടിക്കുന്നതാര്‍

1998 ഇല്‍ 46 മനുഷ്യജീവിതങ്ങളെ ചിതറിത്തെറിപ്പിക്കാന് കാരണമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ഒരിക്കല്‍ തീവ്രവാദി ആയിരുന്നയാളും ഇപ്പോള് കുമ്പസാരിച്ചു പുണൃ്വാളനാകാന് ശ്രമിക്കുന്നയാളുമായ ഈ മനുഷ്യനെ എനിക്ക് പേടിയാണ് ,
ആട്ടിന്‍ തോലിട്ടു വീണ്ടും പൊതുരങ്ങത്തെത്തി വിഷം ചീറ്റുന്ന ,ഈ മനുഷ്യനെ എനിക്ക് പേടിയാണ്
മനുഷ്യാവകാശങ്ങള്‍ വേട്ടക്കാര്‍ക്ക് മാത്രമേ ഉള്ളുവെന്നും ഇരകള്‍ക്ക് ഇല്ല എന്നും കരുതുന്ന ഇടതും,വലതും മധ്യത്തിലും നിന്നു ഈ മനുഷ്യനെ ന്യായീകരിക്കുന്ന സകലമാന അവകാശ പ്ര്സ്ഥാനക്കാരെയും എനിക്ക് പേടിയാണ്
എന്നെ പോലുള്ള സാധാരണക്കാര്‍ക്കും പേടിയാണ്

തിങ്കളാഴ്‌ച, ഒക്‌ടോബർ 05, 2009